KeralaLatest News

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് പിടിയിൽ

തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരുവന്തപുരം ഫോര്‍ട്ട് പുന്നപുരം തൈവളപ്പില്‍ ബാബുരാജ് എന്നയാളെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് വര്‍ക്കല സ്റ്റേഷന്‍ പിന്നിട്ടപ്പൊഴായിരുന്നു സംഭവം. ബാബുരാജ് കടന്ന് പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ സഹയാത്രക്കാര്‍ ഉടൻ പ്രതിയെ  പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button