Latest NewsIndia

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളിലേക്ക് ഏരീസിന്റെ ഇൻഡീവുഡ് പദ്ധതിയിലൂടെ സഹായ പ്രവാഹം

ആശ്രിതർക്ക് ഏരീസ് ഗ്രൂപ്പിൽ ജോലി

കൊച്ചി•പുൽവാമയിൽ വീരചരമം പ്രാപിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാൻ ഇൻഡിവുഡ് തുടക്കമിട്ട പദ്ധതിക്ക് ആദ്യ ദിനം തന്നെ ഐക്കോണിലെ 40 ബില്ലനേഴ്സിന്റെ സഹായഹസ്തം. ദുബായിലെ ബില്ലനേഴ്സ് ക്ലബ് ആയ ഐക്കോണിലെ എല്ലാ മെമ്പേഴ്സും ആദ്യപടിയെന്ന നിലയിൽ ഓരോ ലക്ഷം വീതം കുടുംബത്തിന് നേരിട്ടു കൊടുക്കുന്നതായിരിക്കും. ഇതു കൂടാതെ നേരിട്ടുള്ള കൂടുതൽ സഹായങ്ങളും തൊഴിലവസരവും ലഭ്യമാക്കാൻ ഐക്കോൺ ബില്ല്യനേഴ്സ് ശ്രമിക്കുന്നതായിരിക്കുമെന്നും അറിയിച്ചു.

ഏരീസ് ഗ്രൂപ്പ് മേധാവി സോഹൻ റോയ് നേതൃത്വം നൽകുന്ന ഇൻഡിവുഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം, ജോലി, കുടുംബാംഗങ്ങളുടെ ആരോഗ്യപരിരക്ഷ തുടങ്ങി എല്ലാ ചിലവുകളും സ്പോൺസർമാരിലൂടെ വഹിക്കുവാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ആശ്രിതർക്ക് ഏരീസ് ഗ്രൂപ്പിൽ ജോലിയും സോഹൻ റോയ് വാഗ്ദാനം ചെയ്തു. ഇതിനായി ഇൻഡിവുഡ് ശതകോടീശ്വര ക്ലബ്ബിലെ അംഗങ്ങൾ വഴി സ്പോൺസർഷിപ്പും ധനസഹായവും ലഭ്യമാക്കും. സ്പോൺസർമാരെ സൈനികരുടെ കുടുംബവുമായി ബന്ധിപ്പിക്കുക, കൃത്യമായി സഹായങ്ങൾ കൈമാറുക, അവരുടെ ആവശ്യങ്ങൾ തിരിച്ചറിയുക തുടങ്ങി എല്ലാ നടപടികൾക്കും സോഹൻ റോയ് നേതൃത്വം നൽകുന്ന ഇൻഡിവുഡാണ് വഴിയൊരുക്കുന്നത്. ഇൻഡിവുഡ് ശതകോടീശ്വര ക്ലബ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

പുൽവാമയിലെ ഓരോ സൈനികന്റെയും ജീവത്യാഗം ഓരോ ഇന്ത്യക്കാരനും വേണ്ടിയാണെന്ന വസ്തുത വിസ്മരിക്കാനാകില്ലെന്ന് ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ സോഹൻ റോയ് വ്യക്തമാക്കി. ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വയനാട് സ്വദേശി വസന്തകുമാറിന്റെ കുടുംബത്തിനു സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ ഇൻഡിവുഡ് മുൻകൈ എടുക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. വെറുമൊരു സ്‌പോൺസർഷിപ് എന്നതിലുപരി ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് ആ കുടുംബങ്ങളെ പരിപാലിക്കുകയെന്നത് ഓരോ ഭാരതീയന്റെയും കടമയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയതെന്ന് സോഹൻ റോയ് പറഞ്ഞു. ഇതിനായി ഓരോ ഭാരതീയനും മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button