KeralaNews

ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് സിസ്റ്റര്‍ ലൂസി

 

കൊച്ചി: അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് വീണ്ടും പുറത്താക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയെ തുടര്‍ന്നുണ്ടായ സമരത്തിന് പിന്തുണ നല്‍കിയ സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് സിസ്റ്റര്‍ ലൂസി ആവര്‍ത്തിച്ച് വ്യക്തമാക്കി. നേരത്തെ വിഷയത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടാക്കാണിച്ചാണ് വീണ്ടും പുറത്താക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

”കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആദ്യം കൊടുത്ത വിശദീകരണം തൃപ്തിയല്ല എന്ന് കാട്ടിയാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. എനിക്ക് പറ്റുന്ന പോലെയുള്ള വിശദീകരണം തന്നെയാണ് ഞാന്‍ കൊടുത്തത്. മാപ്പ് എഴുതി നല്‍കണമെന്നാണ് ഇപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത്. ഞാന്‍ ചെയ്തിരിക്കുന്നത് ശരിയാണ് എന്ന് തന്നെയാണ് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നത്. അപ്പോള്‍ പിന്നെ മാപ്പ് പറയേണ്ട കാര്യമില്ലല്ലോ.” എന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

അടുത്ത മാസം 20നകം തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍ നടപടിയിലേക്ക് കടക്കുമെന്നാണ് മദര്‍ സൂപ്പീരിയര്‍ എഴുതിയിരിക്കുന്ന കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ സഭയുടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ള കത്തിന് സിസ്റ്റര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ സഭ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളില്‍ കൃത്യമായ വിശദീകരണം മറുപടിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് പുതിയ കത്തില്‍ വ്യക്തമാക്കുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ കാര്‍ വാങ്ങിയതും പുസ്തക പ്രകാശനം നടത്തിയതും മാധ്യമങ്ങളില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള പതിനൊന്ന് കുറ്റങ്ങളാണ് അവര്‍ക്കെതിരെ സന്യാസിനി സമൂഹം ആരോപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button