KeralaLatest News

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ? ഉമ്മന്‍ചാണ്ടി പറയുന്നതിങ്ങനെ

തൃശ്ശൂര്‍: ലോക്സഭാ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്നു ആവർത്തിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സീറ്റ് വിഭജനചര്‍ച്ചകള്‍ക്കായി നാളെ യുഡിഎഫ് യോഗം ചേരാനിരിക്കേയാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കാന്‍ തക്ക സാഹചര്യം നിലവില്‍ ഇല്ല. സ്ഥാനാര്‍ഥികള്‍ക്കുള്ള മാനദണ്ഡം എഐസിസി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. . ശബരിമല ഒരു രാഷ്ട്രീയവിഷയമായി യുഡിഎഫ് കണ്ടിട്ടില്ലെന്നും ശബരിമലയില്‍ സര്‍ക്കാര്‍ പാര്‍ട്ടി അജന്‍ഡ നടപ്പിലാക്കുകയാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button