Latest NewsIndia

പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍

പുറത്തു നിന്ന് സഹായം ലഭിച്ചിരുന്നെന്ന സംശയം ആർമിക്ക് ഉണ്ടായിരുന്നു.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ശക്തമായ ഏറ്റുമുട്ടല്‍. കുപ്പ്‌വാര മേഖലയിലാണ് ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നത്. നേരത്തെ ആക്രമണത്തെ തുടർന്ന് പ്രദേശം സൈന്യം വളഞ്ഞിരുന്നു. ആക്രമണത്തിന് ശേഷവും ബസുകൾക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായിരുന്നതിനാൽ തന്നെ പുറത്തു നിന്ന് സഹായം ലഭിച്ചിരുന്നെന്ന സംശയം ആർമിക്ക് ഉണ്ടായിരുന്നു.

മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്ന് സേന പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button