KeralaLatest News

സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു

കാസർഗോഡ് : സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. കാസർകോട് പെരിയ ബസാറില്‍ അരവിന്ദനും (45) ഒപ്പമുണ്ടായിരുന്ന മറ്റൊരു സി.പി.എം പ്രവർത്തകനുമാണ് വെട്ടേറ്റത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം സി പി എം ഓഫിസ് തീയിട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ ഓഫിസിന്റെ ജനലുകളും വാതിലും ഓഫിസിലുണ്ടായിരുന്ന ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. പെരിയയിൽ പ്രവർത്തിക്കുന്നു ദിനേശ് ബീഡിയുടെ കെട്ടിടത്തിന് നേരെയും ആക്രമണം ഉണ്ടായി. യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന ആരോപണവുമായി സി പി എം രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button