KeralaNews

ലൈഫ് പദ്ധതി; മൂന്നാം ഘട്ടത്തില്‍ അഞ്ചിടങ്ങളില്‍ വീടുകളുയരും

 

കണ്ണൂര്‍: തലചായ്ക്കാനിടമില്ലാത്തവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് ഭവനപദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഭൂ– ഭവനരഹിതര്‍ക്ക് അഞ്ചിടങ്ങളിലായി ഭവനസമുച്ചയത്തിന് സ്ഥലം കണ്ടെത്തി. കുറുമാത്തൂര്‍, പയ്യന്നൂര്‍, കണ്ണപുരം, കൂടാളി, കടമ്പൂര്‍ എന്നിവിടങ്ങളിലാണ് ഭവനസമുച്ചയം നിര്‍മിക്കുക. എടക്കാട് ബ്ലോക്കിലെ കടമ്പൂര്‍ പഞ്ചായത്തില്‍ ആദ്യ ഭവനസമുച്ചയം പണിയുന്നതിന് ലൈഫ് മിഷന്‍ തൃശൂര്‍ ആസ്ഥാനമായ ടിഡിഎല്‍സിഎസ് എന്ന സ്ഥാപനത്തിന് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്.

അവര്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്ഥലത്തിന്റെ രേഖകള്‍ പഞ്ചായത്ത് കൈമാറുകയും ചെയ്തു. മണ്ണുപരിശോധനയും നടത്തി. പ്രളയബാധിത പ്രദേശത്തെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രീഫാബ് ടെക്നോളജി ഉപയോഗിച്ച് ചെലവു കുറഞ്ഞ രീതിയിലുളള വാസഗൃഹ നിര്‍മാണം ആലോചനയിലുണ്ട്. ഇതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് കണ്ണൂര്‍ കലക്ടറേറ്റില്‍ ഒരു മോഡല്‍ സ്ഥാപിക്കുന്നതിനും ലൈഫ് മിഷന്‍ സിഇഒ നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button