CinemaNewsEntertainment

നയന്‍സിന്റെ ‘മിസ്റ്റര്‍ ലോക്കല്‍’ ടീസര്‍ പുറത്തു വിട്ടു

 

സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ‘മിസ്റ്റര്‍ ലോക്കലി’ന്റെ ടീസര്‍ പുറത്ത് വിട്ടു. നയന്‍സിന്റെ കൂടെ നായകനായി ശിവകാര്‍ത്തികേയന്‍ എത്തുന്ന മിസ്റ്റര്‍ ലോക്കല്‍, കോമഡിക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ചിത്രമാണെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. ‘വേലൈക്കാരന്’ ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍.

വീണ്ടുമൊരു മാസ് എന്റര്‍ടെയ്‌നറുമായാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. എം രാജേഷ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ലോക്കല്‍, സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയന് പുറമെ സതീഷ്, യോഗി ബാബു, രാധിക ശരത്കുമാര്‍, ഹരിജ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സമ്മര്‍ റിലീസായി പുറത്തറിങ്ങാനിരിക്കുന്ന മിസ്റ്റര്‍ ലോക്കലിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ്പ് ഹോപ്പ് തമിഴ് ആണ്. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button