Latest NewsIndia

തെലങ്കാനയില്‍ കോണ്‍ഗ്രസ് സിപിഎം ബന്ധം ശക്തിപ്പെടുന്നു : സഖ്യസാധ്യതയെന്ന് റിപ്പോർട്ട്

കോണ്‍ഗ്രസുമായുള്ള സഖ്യത്തിനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രമിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുണ്ട്.

ഹൈദരാബാദ്: കേരളത്തിന് പുറത്ത് കോണ്‍ഗ്രസ് സിപിഎം ബന്ധം ശക്തിപ്പെടുന്നു. ജാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ തെലങ്കാനയിലും സിപിഎമ്മുമായി സഖ്യ സാധ്യതകൾക്കൊരുങ്ങി കോണ്‍ഗ്രസ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കേരളത്തിന് പുറത്ത് വലിയ സാധ്യതയില്ലെന്നറിഞ്ഞാണ് സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കോണ്‍ഗ്രസുമായുള്ള സഖ്യത്തിനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രമിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുണ്ട്.

കേരളത്തില്‍ സിപിഎമ്മിന്റെ കോണ്‍ഗ്രസ് ബന്ധം വലിയ ചലനങ്ങളുണ്ടാക്കുമെന്ന് പ്രകാശ് കാരാട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തെലങ്കാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ഇവിടെ സിപിഎമ്മും സിപിഐയും ഒരുമിച്ചാണ് മത്സരിക്കുന്നത്. ഈ സഖ്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമാവാന്‍ ഒരുങ്ങുന്നത്. . ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന്റെ സമ്മതവും ഇക്കാര്യത്തില്‍ തേടുന്നുണ്ട്

സിപിഎം സംസ്ഥാന സമിതി.സിപിഎമ്മുമായി ബന്ധമാവാമെന്ന നിലപാടാണ് രാഹുലിനുള്ളത്. പ്രധാനമായും സീതാറാം യെച്ചൂരിയുമായുള്ള അടുപ്പമാണ് ഇതിന് കാരണം. ഒഡീഷയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നിവരാണ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. ബിജെപിയെയും ബിജെഡിയെയും വീഴ്ത്താനാണ് ഈ സഖ്യമൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button