Latest NewsIndia

ഡ്രോണുകളും ചെറുവിമാനങ്ങളും ബലൂണുകളും നിരോധിച്ചു

ബെംഗുളൂരു: എയ്‌റോ ഇന്ത്യയുടെ ഷോ നടക്കുന്നതിനാല്‍ ബെംഗുളൂരുവില്‍ ഡ്രോണുകളും ചെറുവിമാനങ്ങളും ബലൂണുകളും നിരോധിച്ചു. ഷോ തുടങ്ങുന്ന ഫെബ്രുവരി 20 മുതല്‍ അഞ്ചു ദിവസത്തേയ്ക്കാണ് നിരോധനം. സുരക്ഷാമാനദണ്ഡങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് പോലീസ് കമീഷണര്‍ ടി. സുനീല്‍ കുമാര്‍ പറഞ്ഞു. തിരക്ക് ഒഴിവാക്കാനായി എയര്‍ ബേസിനു ചുറ്റുമുള്ള ഹൈവേയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

അതേസമയം ഷോയുടെ റിഹേഴസല്‍ ദിവസമായ തിങ്കളാഴ്ച 24 യുദ്ധ വിമാനങ്ങളാണ് അഭ്യാസ പ്രകടനത്തിന് എത്തിയത്. ഷോയുടെ അവസാന രണ്ട് ദിവസങ്ങളില്‍ വലി തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കെംപ്‌കേ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് പോകുന്ന യാത്രക്കാരോട് മറ്റു റോഡുകള്‍ തിരഞ്ഞെടുക്കണമെന്നും സുനീല്‍ കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button