Latest NewsInternational

മാലദ്വീപ് മുന്‍ പ്രസിഡന്റിന് കോടതിയില്‍ തിരിച്ചടി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

മാലെ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുന്‍പ്രസിഡന്റിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പു തോല്‍വിക്ക് തൊട്ടുമുന്‍പ് 15 ലക്ഷം യുഎസ് ഡോളര്‍ അനധികൃതമായി കൈപ്പറ്റിയെന്ന കേസില്‍ കോടതി നടപടികളെ തുടര്‍ന്നാണ് അറസ്റ്റ്. മൊഴി മാറ്റിപ്പറയാന്‍ കേസിലെ സാക്ഷിക്ക് മുന്‍പ്രസിഡന്റ് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മാലദ്വീപ് തലസ്ഥാനത്തെ ക്രിമിനല്‍ കോടതിയാണ് അബ്ദുല്ല യമീനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഇതിന് മുമ്പും യമീനെതിരെ അഴിമതി ആരോപണമുണ്ടായിരുന്നു. നേരത്തേ കോടതി യമീന്റെ മാലദ്വീപ് ബാങ്കിലെ 65 ലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപം മരവിപ്പിച്ചിരുന്നു. 2013 – 2018 കാലത്ത് മാലദ്വീപ് പ്രസിഡന്റായിരുന്നു അബ്ദുല്ല യമീന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button