CinemaMollywoodNewsEntertainment

കാളിദാസിന്റെ ഹാപ്പി സര്‍ദാറില്‍ നായികയായി മെറിന്‍ ഫിലിപ്പ്

 

കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹാപ്പി സര്‍ദാര്‍’. ചിത്രത്തില്‍ കാളിദാസിന്റെ നായികയായി എത്തുന്നത് മെറിന്‍ ഫിലിപ്പാണ്.

ദമ്പതികളായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം ജാവേദ് ജഫ്രി ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാളിദാസിന്റെ അച്ഛന്‍ സര്‍ദാറായിട്ടാണ് സിനിമയില്‍ ജാവേദ് എത്തുന്നത്.

സിദ്ധിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഹരീഷ് കണാരന്‍, ശാന്തികൃഷ്ണ, ധര്‍മജന്‍, സിദ്ധി (ആനന്ദം ഫെയിം), കുപ്പി, ബൈജു സന്തോഷ്, പ്രവീണ എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു. അച്ചിച്ച സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button