KeralaNews

ഷുക്കൂര്‍ വധക്കേസ്; സിബിഐക്കേറ്റ കനത്ത തിരിച്ചടി

 

കണ്ണൂര്‍: ഷുക്കൂര്‍ കേസില്‍ മതിയായ തെളിവില്ലാതെ ധൃതിപിടിച്ച് അനുബന്ധകുറ്റപത്രം സമര്‍പ്പിച്ച സിബിഐക്കേറ്റ കനത്തതിരിച്ചടിയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുബന്ധകുറ്റപത്രം മടക്കിയ നടപടിയെന്ന് സിപിഐ എം കണ്ണൂര്‍ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സംഘ്പരിവാറിന്റെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ് അജണ്ട ലക്ഷ്യമാക്കിയാണ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ ഷുക്കൂര്‍ കേസില്‍ ധൃതിപിടിച്ച് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ഇതോടെ തെളിയുകയാണ്. എറണാകുളം സിജെഎം കോടതി മുമ്പാകെ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചപ്പോഴും മടക്കുകയാണ് ചെയ്തത്.

വിചാരണക്കായി തലശേരി കോടതിമുമ്പാകെ വീണ്ടും സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ നടപടി തുടങ്ങിയപ്പോള്‍ വിചാരണ കോടതി മാറ്റണമെന്ന വിചിത്രവാദമാണ് കേന്ദ്രകുറ്റാന്വേഷണ ഏജന്‍സിയില്‍ നിന്നുണ്ടായത്. സ്വതന്ത്ര അന്വേഷണ ഏജന്‍സിയെന്ന നിലവിട്ടുകൊണ്ട് പ്രവര്‍ത്തിച്ച സിബിഐയുടെ രാഷ്ട്രീയനീക്കത്തിനാണ് കോടതിയില്‍ നിന്ന് പ്രഹരമേറ്റത്.ഹൈക്കോടതിയെ സമീപിക്കാന്‍ സാവകാശംവേണമെന്ന സിബിഐ ആവശ്യംപോലും കോടതി അനുവദിച്ചില്ലെന്നത് എത്രമാത്രം നിയമവിരുദ്ധമായാണ് അവര്‍ നീങ്ങിയതെന്നതിന്റെ തെളിവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button