NewsIndia

ഷുക്കൂര്‍ വധക്കേസ്; അനുബന്ധ കുറ്റപത്രം കോടതി മടക്കി

 

ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശേരി ജില്ല സെഷന്‍സ് കോടതി മടക്കി. കുറ്റപത്രം പരിഗണിക്കേണ്ടത് ഈ കോടതിയുടെ അധികാര പരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മടക്കിയത്. കുറ്റപത്രം ജില്ലാ കോടതി മടക്കിയ സാഹചര്യത്തില്‍ അടുത്ത ദിവസം സി.ബി.ഐ ഇത് എറണാകുളം പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കാനാണ് സാധ്യത.

സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍,ടി.വി രാജേഷ് എം.എല്‍.എ എന്നിവരടക്കം ആറ് പേര്‍ക്കെതിരെ വധ ഗൂഢാലോചന ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റ പത്രമാണ് ജില്ല സെഷന്‍സ് കോടതി മടക്കിയത്. കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി.ബി.ഐയും ഒപ്പം പി.ജയരാജനടക്കമുളളവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജിയും പരിഗണിക്കവെയാണ് കോടതി കുറ്റപത്രം മടക്കിയത്.

എന്നാല്‍ ഷുക്കൂര്‍ കേസില്‍ കേരള പൊലീസ് നല്കിയ കുറ്റപത്രത്തില്‍ തല്‍സ്ഥിതി തുടരും. ഇതോടെ അനുബന്ധ കുറ്റപത്രം സി.ബി.ഐ വീണ്ടും എറണാകുളത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചേക്കും. ഫലത്തില്‍ പി.ജയരാജന്‍ അടക്കമുളളവര്‍ക്ക് വിടുതല്‍ ഹരജിയുമായി സി.ബി.ഐ കോടതിയെ തന്നെ സമീപിക്കണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button