KeralaLatest News

അഭിഭാഷക ദമ്പതികള്‍ തമ്മിലടിച്ചു

പാലക്കാട്: കേസിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം തമ്മിലടിച്ച് അഭിഭാഷക ദമ്പതികള്‍. പാലക്കാട് സിവില്‍ സ്റ്റേഷനിലെ കോടതി സമുച്ചയത്തിലാണ് ദമ്പതികള്‍ പരസ്പരം പോരടിച്ചത്.

ഇരുവരും തമ്മിലുള്ള കേസിനായെത്തിയ ജില്ലയിലെ ക്രിമിനല്‍ അഭിഭാഷകന്‍ കോടതിക്കു മുന്നില്‍ അഭിഭാഷകയായ ഭാര്യയുമായി ആരംഭിച്ച തര്‍ക്കമാണു പിന്നീട് അടിപിടിയിലെത്തിയത്. അരിശം മൂത്ത അഭിഭാഷകന്‍ ഭാര്യയുടെ കാറിന്റെ കാറ്റ് തുറന്നുവിട്ടു. കല്ലു കൊണ്ടു കുത്തി ചില്ലു തകര്‍ത്തു.

കോടതി വളപ്പിലുണ്ടായിരുന്നവര്‍ തടിച്ചുകൂടിയെങ്കിലും തടയാനോ പ്രശ്നത്തിലിടപെടാനോ ആരും ശ്രമിച്ചില്ല. പിങ്ക് പോലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. ശേഷം ഭാര്യയെ കോടതിയില്‍നിന്നു മാറ്റി. തര്‍ക്കത്തിനുശേഷം ഇരുവരും കേസുമായി ഇന്നു കോടതിയില്‍ നേര്‍ക്കുനേര്‍ വരും.

shortlink

Related Articles

Post Your Comments


Back to top button