Latest NewsIndia

ബിജെപി സഖ്യത്തെ പരിഹസിച്ച് മായാവതി

ന്യൂ ഡൽഹി : തമിഴ്നാട്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ രൂപീകരിച്ച ബിജെപി സഖ്യത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. പരാജയ ഭീതി കാരണം സഖ്യമുണ്ടാക്കാൻ ബി.ജെ.പി വിറളി പിടിച്ചു ഓടുന്നുവെന്നും കരുത്തുറ്റ നേതൃത്വത്തിന്‍റെ പ്രതിഫലനമാണോ ഇതെന്നും മായാവതി പരിഹസിച്ചു.

സഹായം അപേക്ഷിച്ച് പാര്‍ട്ടികള്‍ക്കു മുന്‍പില്‍ ബി.ജെ.പി താണു വണങ്ങി നിൽക്കുന്നു. ഉത്തര്‍ പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യത്തെ പേടിച്ചാണ് സഖ്യത്തിനായുള്ള ഈ നെട്ടോട്ടം. ബി.ജെ.പി ഇനി വിളറി പിടിച്ചോടിയിട്ടു കാര്യമില്ലെന്നും ജനവിരുദ്ധ നയങ്ങള്‍ക്കും അഹങ്കാരത്തിനും ബി.ജെ.പിയെ ജനം ശിക്ഷിക്കുമെന്നും മായാവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button