Latest NewsKeralaCrime

കാസര്‍കോട് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഉമ്മന്‍ ചാണ്ടി. കാസര്‍കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ന്യായീകരിക്കാനാവാത്ത അരുംകൊലയാണ് നടന്നിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സിപിഎം നേതാക്കളുടെ അറിവോടെയാണ് കാസര്‍കോട് ഇരട്ട കൊലപാതകം നടന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാര്‍ട്ടി പറയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്ന ഭാര്യയുടേയും മകളുടേയും വാക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കാസര്‍കോട് ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭം ശക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

 

Tags

Related Articles

Post Your Comments


Back to top button
Close
Close