Latest NewsEntertainment

രക്തസാക്ഷിയായ വീര ജവാന് ആദരവുമായി പ്രിയ താരം

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്തകുമാറിന് ആദരവര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടിലും മൃതദേഹം അടക്കം ചെയ്ത, ഒരു കിലോമീറ്ററോളം അകലെയുള്ള ശവകുടീരത്തിലും സന്ദര്‍ശനം നടത്തിയ മമ്മൂട്ടി, ശവകുടീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. നടന്‍ അബു സലിം, വയനാട് സ്‌പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ബിജോ അലക്‌സാണ്ടര്‍ എന്നിവരാണ് മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നത്.

https://www.facebook.com/Actorabusalim/posts/2113772478700883

കുടുംബ ശ്മശാനത്തിലാണ് സി.ആര്‍.പി.എഫ് സൈനികനായിരുന്ന വസന്തകുമാറിനെ അടക്കം ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി വസന്തകുമാറിന്റെ ലക്കിടിയിലെ വീട്ടിലെത്തിയത്. അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി ഏറെനേരം കുടുംബത്തിനൊപ്പം ചിലവഴിച്ചു. മാധ്യമങ്ങളെ അറിയിക്കാതെയാണ് മമ്മൂട്ടി വസന്തകുമാറിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയത്. നടന്‍ അബുസലീം തന്റെ ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button