CricketLatest NewsSports

ഐസിസി റാങ്കിംഗ് : നഷ്ടപെട്ട സ്ഥാനം വീണ്ടെടുത്തു ന്യൂസിലന്‍ഡ്

ദുബായ് : ഐസിസി റാങ്കിങ്ങിൽ നഷ്ടപെട്ട മൂന്നാം സ്ഥാനം വീണ്ടെടുത്ത് ന്യൂസിലന്‍ഡ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0ന് സ്വന്തമാക്കിയതോടെ 112 റേറ്റിംഗ് പോയന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിനും ഇന്ത്യക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ പരാജയപ്പെട്ടതോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നിലവിൽ ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനം സ്വന്തമാക്കിയതോടെ 111 റേറ്റിംഗ് പോയന്റുള്ള ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തേക്ക് വീണു. 126 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാമൻ. 122 റേറ്റിംഗ് പോയന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തും തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button