KeralaLatest News

കല്ലമ്പലത്ത് നാല് വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം :   നാല് വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പോലീസ് പിടിയില്‍. ഒറ്റൂര്‍ വില്ലേജില്‍ ട്വിങ്കിള്‍ നിവാസില്‍ ടിന്‍റുവാണ് അറസ്റ്റിലായത്.നഴ്‍സറിയില്‍ കൊണ്ടു പോവുകയാണെന്ന വ്യാജേന ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോയാണ് ഇയാള് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പ്രതിയായ ഓട്ടോ ഡ്രൈവര്‍ അയാളുടെ വീട്ടില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കെതിരായ അക്രമം അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിന് വിവരം കെെമാറിയതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button