Latest NewsIndia

സൈനികന്റെ കുടുംബത്തെ ചാവേറാക്രമണത്തില്‍ പൊലിഞ്ഞ പിതാവിനെ ഓര്‍മ്മിപ്പിച്ച് രാഹുലും പ്രിയങ്കയും

കശ്മീരിലെ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിനൊപ്പം ദു:ഖം പങ്കുവച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും.

വീരമൃത്യുവരിച്ച സൈനികന്‍ യുപി ഹംലിയിലെ അമിത് കുമാറിന്റെ വസതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്. 1991 ല്‍ തമിഴ്പുലികളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ പിതാവും മുന്‍പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചാണ് രാഹുലും പ്രിയങ്കയും അമിതിന്റെ കുടുംബത്തിന്റെ സങ്കടത്തില്‍ പങ്ക് ചേര്‍ന്നത്. ധീരസൈനികന്റെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകുമെന്ന് ഇരുവരും ഉറപ്പ് നല്‍കി. നിങ്ങളുടെ ദുഃഖം മനസിലാകുന്നുണ്ടെന്നും തങ്ങള്‍ മാത്രമല്ല മുഴുവന്‍ രാജ്യവും നിങ്ങളോടൊപ്പമാണെന്നും പ്രിയങ്ക പറഞ്ഞു. അച്ഛനെ നഷ്ടമായ ദു:ഖം അറിഞ്ഞ തനിക്ക് അമിതിന്റെ കുടുംബത്തിന്റെ വേദന മനസിലാകുമെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍, ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും രാഹുലിനും പ്രിയങ്കയക്കുമൊപ്പമുണ്ടായിരുന്നു. 22-കാരനായ സിആര്‍പിഎഫ് കോണ്‍സ്റ്റബിളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രാര്‍ത്ഥനായോഗവും ചേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button