
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത സന്ദേശവുമായി ജില്ലാതല ആരോഗ്യ സന്ദേശയാത്ര തുടങ്ങി. ‘ഭയമല്ല ജാഗ്രതയാണ് വേണ്ടത്, പ്രതിദിനം പ്രതിരോധം’ എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ മെഡിക്കല്ഓഫീസ്, ആരോഗ്യകേരളം, എന്‍.വി.ബി.ഡി.സി.പി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസില്‍ നിന്നും തുടങ്ങി ചുങ്കത്തറ എരുമുണ്ട വരെ ആറുദിവസം നീണ്ടുനില്‍ക്കുന്ന ബോധവത്ക്കരണയാത്ര കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. പിഅബ്ദുല്ഹമീദ്മാസ്റ്റര് എം.എല്‍.എ അധ്യക്ഷനായി. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ: വി.പിസക്കീന, ആരോഗ്യ കേരളം പ്രതിനിധി ഡോ:ഷിബുലാല്‍, ഡി.എസ്.ഒഡോ: ഇസ്മായില്‍, മാസ്മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്, മലേരിയ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് യു.കെ കൃഷ്ണന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെഅഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments