KeralaLatest News

വീരമൃത്യു വരിച്ച് സെനികന്‍ വസന്തകുമാറിന്റെ ഭാര്യ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ എസ്‌ഐ പദവി നിരസിക്കാനുള്ള കാരണം ഇങ്ങനെ

ഷീനയ്ക്കും കുട്ടികള്‍ക്കും വീട് വച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. ജവാന്‍ വി.വി. വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിയമനം നല്‍കാമെന്ന സര്‍ക്കാര്‍ വാഗാദാനം ഷീന നിരസിച്ചു. ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട്ടു വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഷീന എസ്.ഐ തസ്തികയില്‍ നിയമിക്കാനുള്ള മന്ത്രിസഭാതീരുമാനം അറിയിക്കുകയായിരുന്നു. വയനാട്ടില്‍ത്തന്നെ നിയമിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

എന്നാല്‍ ചെറുപ്രായത്തിലുള്ള തന്റെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കിനടത്താനും മറ്റുമുള്ള പ്രയാസം കണക്കിലെടുത്താണ് എസ്.ഐ. നിയമനം വേണ്ടെന്ന് പറഞ്ഞതെന്ന് വസന്തകുമാറിന്റെ ഭാര്യ ഷീന വിനയപൂര്‍വം അറിയിച്ചു. നിലവിലെ തസ്തികയില്‍ സ്ഥിരപ്പെടുത്തിയാല്‍ മതിയെന്ന് ഷീന പറഞ്ഞു. പോലീസിലേയ്ക്ക് വരുന്ന കാര്യം ഒന്നുകൂടി ആലോചിക്കാന്‍ മുഖ്യമന്ത്രി ഷീനയോട് പറഞ്ഞിട്ടുണ്ട്.

ഷീനയ്ക്കും കുട്ടികള്‍ക്കും വീട് വച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലക്കിടിയില്‍ കൈവശമുള്ള ഭൂമിയിലോ സമീപത്തെ പൊതുഭൂമിയിലോ ആയിരിക്കും വീട് നിര്‍മിച്ചു നല്‍കുക. അതേസമയം ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന് ആവശ്യമായ രേഖകളില്ലാത്ത പ്രയാസമുണ്ട്. പുതിയ രേഖകള്‍ അനുവദിക്കുകയോ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കുകയോ വേണമെന്നായിരുന്നു വസന്തകുമാറിന്റെ കുടുംബത്തിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button