Latest NewsInternational

അവര്‍ ഉറ്റുനോക്കുകയാണ്, ബ്രിട്ടന്‍ നില്‍ക്കുമോ പോകുമോ

മാര്‍ച്ച് 29 നു നടക്കാനിരിക്കുന്ന ബ്രെക്സിറ്റ് ദിനം പലര്‍ക്കും അത്ര സന്തോഷകരമല്ല. പുറത്തുപോവലിനെതിരെ പ്രതിഷേധവുമായി യൂറോപ്പിലെ കലാകാരന്മാരും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

ഇംഗ്ലണ്ടിലാത്ത യൂറോപ്പ് ആലോചിക്കാന്‍ സാധിക്കുന്നില്ല ആക്സില്‍ ഷെഫിലെറിനു. കുട്ടികളുടെ പ്രിയപ്പെട്ട ഗ്രുഫാലോ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവാണ് ഇദ്ദേഹം. 3 പതിറ്റാണ്ടോളമായി ലണ്ടനിലാണ് ഈ ഹാംബര്‍ഗുകാരന്റെ താമസം. ബ്രെക്സിന്റിനു എതിരെയാണ് ഷെഫിലെര്‍.

പ്രതിഷേധാതമകമായി ഷെഫ്‌ലരുടെ നേതൃത്വത്തില്‍ യൂറോപ്പിനെ കുറിച്ചുള്ള തങ്ങളുടെ ആശയങ്ങള്‍ കലാകാരന്‍മാര്‍ പങ്കുവച്ചു. ‘യൂറോപ്പിനെ ഒത്തുചേര്‍ന്നു വരയ്ക്കുമ്പോള്‍ ‘ എന്ന പേരില്‍ 45 ചിത്രകാരന്‍മാര്‍ ചേര്‍ന്ന് കലാസൃഷ്ടികളും നടത്തി.

ഇല്യൂട്രേറ്ററായ പാറ്റ്രിക്ക് ജോര്‍ജിന്റ ചിത്രത്തില്‍ കുട്ടികളുടെ ഒരു പാര്‍ട്ടി രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാവരും ഇടപഴുകി നില്‍കുമ്പോള്‍ ബ്രിട്ടീഷ് പെണ്‍കുട്ടി മാത്രം റെഡ് ബലൂണില്‍ കയറി ആകാശത്തേക്കു രക്ഷപെടുന്നു. എന്തിനാണ് താന്‍ മാത്രം പുറത്തേക്കു പോകുന്നതെന്ന് അവള്‍ക്കു മനസിലാകുന്നില്ല. രാജ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നു അദ്ദേഹം പ്രതികരിച്ചു.

എമിലി ഗ്രവീട്ടാവട്ടെ പഴകിയ വെണ്ണ കൈയില്‍ വച്ചിരിക്കുന്ന എലിയായിട്ടാണ് ബ്രിട്ടനെ ചിത്രീകരിച്ചത്. അരികില്‍ തന്നെ വച്ചിരിക്കുന്ന വലിയ വെണ്ണയില്‍ യൂറോപ്യന്‍ യൂണിയന്റെ കൊടി കുത്തി നിറുത്തിയിട്ട്. മാര്‍ക്‌സ് വെബ്ബറിന്റെതാണ് വ്യത്യസ്തമായ ഈ പ്രതിഷേധ രീതി. ഇത് കുട്ടികള്‍ക്കുള്ള പുസ്തകമല്ല മറിച്ചു ഒരുപാടു രാഷ്ട്രീയമുള്ളതാണെന്നു അദ്ദേഹം സൂചിപ്പിച്ചു. ഷിഫ്‌ലെരോടൊപ്പം അനേകം പേര്‍ അണിനിരക്കുന്നുണ്ട്. ലോകം ഉറ്റു നോക്കുന്നത് ബ്രിട്ടനിലേക്കാണ്. അവര്‍ നില്‍ക്കുമോ അതോ പോകുമോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button