KeralaMollywoodLatest News

ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ; തന്നെ പരിഹസിച്ചയാള്‍ക്ക് ഉഗ്രന്‍ മറുപടിയുമായി നമിത

സാമൂഹിക മാധ്യമത്തിലൂടെ തന്നെ പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെയാണ് നമിതയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരാള്‍ കമന്റ് ചെയ്തത്.
‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ… ഇപ്പോള്‍ പടം ഒന്നുമില്ല അല്ലേ’ എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട നമിത ചുട്ടമറുപടിയുമായി രംഗത്തെത്തി.

‘ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം. വയ്യ അല്ലേ ഏഹ് !’ എന്നതായിരുന്നു നമിതയുടെ മറുപടി.

നമിതയുടെ ഈ മറുപടിക്ക് താഴെ നിരവധി ആളുകളാണ് അഭിനന്ദനവുമായി രംഗത്ത് എത്തിയത്. പരിഹസിച്ചയാളെ മറ്റുള്ളവരും ചീത്തവിളിക്കുന്നുണ്ട്.

ദിലീപ് നായകനായ കമ്മാരസംഭവത്തിലാണ് നമിത അവസാനമായി അറിയിച്ചത്. ദിലീപിന്റെ തന്നെ പ്രൊഫസര്‍ ഡിങ്കനാണ് നമിതയുടെ ഏറ്റവും പുതിയ സിനിമ.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപിനും കാവ്യയ്ക്കുമൊപ്പം അമേരിക്കയില്‍ നടന്ന ഒരു ഷോയില്‍ പങ്കെടുക്കാന്‍ നമിത പോയിരുന്നു. അന്ന് കാവ്യയുമായി നമിത വഴക്കു കൂടിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരേയും നമിത രംഗത്തെത്തി. ഫെയ്സ്ബുക്കില്‍ ഇത് സംബന്ധിച്ച് കമന്റിട്ടയാള്‍ക്ക് നമിത നല്ല മറുപടി കൊടുക്കുകയും ചെയ്തിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close