Latest NewsKerala

പെരിയാറില്‍ യുവതിയെ പുതപ്പില്‍ കെട്ടിത്താഴ്ത്തിയത്   – കയര്‍ വാങ്ങിയ കട കണ്ടെത്തി

ആലുവ:  ആലുവയില്‍ യുവതിയെ കൊല്ലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കയര്‍ വാങ്ങിയ കട പൊലീസ് കണ്ടെത്തി. സൗത്ത് കളമശ്ശേരിയിലുള്ള പ്രീമിയര്‍ മില്‍ ഏജന്‍സീസ് എന്ന കടയില്‍ നിന്നും വാങ്ങിയ കയര്‍ ഉപയോഗിച്ചാണ് യുവതിയെ പെരിയാറില്‍ കെട്ടിത്താഴ്ത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. . കടയുടമയില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കൊല നടന്നു എന്ന് കരുതുന്ന ഏഴാം തീയതി പകലാണ് ഒരാള്‍ വന്ന് പ്ലാസ്റ്റിക് കയര്‍ വാങ്ങിയതായി കടയുടമ ഒരു പ്രദേശിക വാര്‍ത്ത ചാനലിനോട് വെളിപ്പെടുത്തി.

പുതപ്പും കയറും വാങ്ങിയ കളമശ്ശേരി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

സംഭവത്തിനു പിന്നില്‍ ഒരു സ്ത്രീയും പുരുഷനും ഉണ്ടെന്ന് സ്ഥിരീകിരിച്ചിട്ടുണ്ട്. കണാതായത് സംബന്ധിച്ച്‌ നിലവില്‍ പരാതികളൊന്നും ഇല്ലാത്തതിനാല്‍ ഇതര സംസ്ഥാനത്തു നിന്നും ജോലിക്കെത്തിയ ആരെങ്കിലും ആകാമെന്നും പൊലീസ് കണക്കു കൂട്ടുന്നു. യുവതിയെ തിരിച്ചറിയാന്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടെങ്കിലും പ്രതികരണമൊന്നും ഉണ്ടായയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button