KeralaLatest News

ട്രെയിനില്‍ നിന്നും തെറിച്ച് വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ട്രെയിനില്‍ നിന്നും തെറിച്ചു വീണ് പതിനെട്ടു വയസ്സുകാരന്‍ ദാരുണ മരണം. കോഴിക്കോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോടു നിന്നും മാംഗ്ലൂര്‍ ചെന്നൈ എക്സ്പ്രെസില്‍ യാത്ര ചെയ്യുമ്പോള്‍ ട്രെയിനിന്റെ ഡോറിലൂടെ തെറിച്ചു വീണാണ് അപകടം ഉണ്ടായത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ തമിഴ്‌നാട് മധുകരൈയിലാണ് വച്ചാണ് അപകടം നടന്നത്. ചന്നൈ മെയിലിന്റെ എസ്-10 കോച്ചില്‍ യാത്ര ചെയ്തിരുന്ന അഭിജിത്ത് ഇടയ്ക്ക് ശുചി മുറിയിലേയ്്ക്ക് പോയിരുന്നു. ഇതിനിടയില്‍ വണ്ടിയുടെ വാതില്‍ക്കല്‍ നിന്ന് പുറത്തേക്ക് നോക്കിനില്‍ക്കുമ്പോള്‍ വാതില്‍ അഭിജിത്തിന്റെ പുറകില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ  പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button