Latest NewsNewsInternational

യുഎഇ കമ്പനികളുടെ പേരില്‍ ജോലിക്കുള്ള വ്യാജ കത്തുകള്‍ പ്രചരിക്കുന്നു

ദുബായ്: യുഎഇ കമ്പനികളുടെ പേരില്‍ വ്യാജ ജോലിക്കത്തുകള്‍ പ്രചരിക്കുന്നുവെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ യുഎഇ കമ്പനികളുടെ പേരില്‍ രണ്ട് വ്യാജ ജോലിക്കത്തുകളാണ് ഇന്ത്യക്കാരുടെ കയ്യില്‍ നിന്ന് ലഭിച്ചത്. ഇന്ത്യ, ദുബായ് കോണ്‍സുലേറ്റ് നടത്തിയ അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്. ഔദ്യോഗിക രീതിയില്‍ തന്നെയാണ് കത്തുകള്‍ തൊഴിലന്വേഷകര്‍ക്ക് ലഭ്യമാകുന്നത്. നിങ്ങള്‍ ഈ ജോലിക്ക് അര്‍ഹനാണ് എന്ന രീതിയിലാണ് കത്ത് പ്രചരിക്കുന്നത്. ജോലി അന്വേഷിച്ച് നടക്കുന്നവര്‍ വ്യാജ തൊഴില്‍ അവസരങ്ങളില്‍ വീഴരുതെന്ന് ഇന്ത്യ,ദുബായ് കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. ഈ കാര്യത്തെക്കുറിച്ചുളള സംശയനിവാരണത്തിന് [email protected] എന്ന മെയില്‍ ഐഡിയിലേക്കും [email protected] എന്ന മെയില്‍ ഐഡിയിലേക്കും അയക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button