Latest NewsIndia

കോൺഗ്രസ് ഭരണം വന്നാൽ ആന്ധ്രയ്ക്ക് നേട്ടമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി

തിരുപ്പതി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം ആന്ധ്രയിൽ വന്നാൽ സംസ്ഥാനത്ത് നേട്ടം ഉണ്ടാകുമെന്ന് കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി. തിരുപ്പതിയിലെ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നാല് മണിക്കൂര്‍ സമയം കൊണ്ട് എട്ട് കിലോമീറ്റര്‍ നടന്ന് രാഹുല്‍ പ്രര്‍ത്ഥനക്കായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തുകയായിരുന്നു

എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും പ്രധാനമന്ത്രിയുടെ പ്രത്യേക ഉത്തരവാദിത്തമായി അത് നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു. മോദിയെ പോലെ കോണ്‍​ഗ്രസ് പറഞ്ഞു പറ്റിക്കില്ല. പ്രത്യേക പദവി നല്‍കുമെന്ന് പറഞ്ഞ് ആന്ധ്രയിലെ ജനങ്ങളെ മോദി വഞ്ചിച്ചു, കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ച്‌ 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും അക്കൗണ്ടുകളിലിടുമെന്ന് മോഹന വാഗ്ദാനം നല്‍കി. യുവാക്കള്‍ക്ക് തെഴിലവസരങ്ങള്‍ നല്‍കിയില്ല. പൊള്ളയായ വാ​ഗ്ദാനങ്ങള്‍ മാത്രമാണ് മോദി ജനങ്ങള്‍ക്ക് നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു.

പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. റാഫേല്‍ ഇടപാടിലൂടെ അംബാനിക്ക് മോദി 30,000 കോടിരൂപ കടം നല്‍കി. കാവല്‍ക്കാരന്‍ കള്ളനാണെന്നും രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button