NewsIndia

വിജയവാഡയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് നാല് പേര്‍ക്ക് പരിക്ക്

 

വിജയവാഡ: വിജയവാഡയില്‍ നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. അമിതവേഗതയിലെത്തിയ സ്‌കൂള്‍ ബസ് മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. പിന്നീട് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ ദുര്‍ഗാ റാവുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

വിജയവാഡയിലെ ശ്രീ ചൈതന്യ സ്‌കൂളില്‍ നിന്ന് ഏതാണ്ട് 30 വിദ്യാര്‍ത്ഥികളുമായി പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക്, ഓട്ടോറിക്ഷ, നിരത്തില്‍ കച്ചവടം നടത്തുകയായിരുന്ന ഒരു ഉന്തുവണ്ടി എന്നിവയാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്. സമീപത്തുള്ള സിസിടിവിയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവറെ ഉടന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കൊന്നും പരിക്കേറ്റിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button