Latest NewsKerala

അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും പറയരുത് ; കോടിയേരിക്ക് മറുപടിയുമായി എൻഎസ്എസ്

ചങ്ങനാശ്ശേരി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻഎസ്എസ് സെക്രട്ടറി ജി.സുകുമാരൻ നായർ. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും പറയരുതെന്നും കോടിയേരി അതിരുകടക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിലെ വൈരുധ്യമാണ് അകൽച്ചയ്ക്ക് കാരണം .എൻഎസ്എസിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിനെ നേരിട്ടും. കോടിയേരി പറഞ്ഞതിന് തിരിച്ചുപറയാൻ തക്ക മറുപടിയുണ്ട് എന്നാൽ അത് പറയാൻ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

തമ്പ്രാക്കന്മാരുടെ സ്വഭാവമാണ് എൻ എസ്എസ് കാണിക്കുന്നത്. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിന് ഇല്ലെന്ന് കോടിയേരി പറഞ്ഞിരുന്നു. കൂടാതെ പഴയ പ്രവർത്തന രീതി തുടരാൻ സിപിഎം ആലോചിക്കുന്നില്ല. ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button