Latest NewsKerala

ചെരുപ്പെന്ന വ്യാജേന പാഴ്സലാക്കി ട്രെയിനില്‍ ലഹരികടത്ത്

പാലക്കാട്:  ചെരുപ്പെന്ന മറവില്‍ ട്രെയിനില്‍ ലഹരി കടത്ത്. 1036 കിലോഗ്രാം നിരോധിച്ച ലഹരി വസ്തുക്കളാണ് ഡല്‍ഹിയില്‍ നിന്ന് പാലക്കാട്ടേക്ക് കടത്താന്‍ ശ്രമിച്ചത്. കേരള എക്‌സ്പ്രസില്‍ പാലക്കാട് എത്തിച്ച ലഹരി വസ്തുക്കള്‍ റെയില്‍വേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗം പിടികൂടി.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാനായിട്ടില്ല. പിടികൂടിയ ഉല്‍പ്പന്നങ്ങള്‍ എക്‌സൈസിന് കൈമാറി. 40 ലക്ഷം രൂപയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button