Latest NewsUAE

ഈ തസ്തികയില്‍ യു.എ.ഇ യില്‍ അവസരം

യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.സി സ്‌കൂളിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (ഇക്കണോമിക്‌സ്, അക്കൗണ്ടൻസി, മാത്സ് ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ്), ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഫിസിക്കൽ എഡ്യൂക്കേഷൻ) – സ്ത്രീകൾ മാത്രം, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (മലയാളം, മാത്സ്, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സയൻസ്, ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യൽ സ്റ്റഡീസ്), ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (തമിഴ്) – സ്ത്രീകൾ മാത്രം, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (വിശുദ്ധ ഖുറാൻ) – പുരുഷൻമാർ മാത്രം, കിൻഡർഗാർട്ടൻ ടീച്ചർ – സ്ത്രീകൾ മാത്രം, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികകളിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.odepc.kerala.gov.in ലെ അപേക്ഷാഫോറം പൂരിപ്പിച്ച് [email protected] ലേക്ക് മാർച്ച് രണ്ടിനകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2329441/42.

shortlink

Related Articles

Post Your Comments

Related Articles


Back to top button