KeralaLatest News

എ.ടി.എം കൗണ്ടറില്‍ വെച്ച് കുട്ടിയെ കാണാതായി; ഒടുവില്‍ കണ്ടെത്തിയതിങ്ങനെ….

ചെമ്മാട്: പണം പിന്‍വലിക്കുന്നതിനായി എ.ടി.എം. കൗണ്ടറില്‍ കയറിയ മാതാവ് പണമെടുത്ത് തിരിഞ്ഞുനോക്കിയപ്പോള്‍ മൂന്നരവയസ്സുകാരനായ മകനെ കാണാനില്ല. ഒടുവില്‍ നാട്ടുകാരുടെയും പോലീസിന്റെയും ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെമ്മാട് അങ്ങാടിയിലാണ് സംഭവം. മാതാവിനും സഹോദരിക്കുമൊപ്പം ചെമ്മാട്ടെത്തിയ മൂന്നരവയസ്സുകാരനെയാണ് എസ്.ബി.ഐ. പരിസരത്തുവെച്ച് കാണാതായത്. പരിസരങ്ങളിലൊന്നും കുഞ്ഞിനെ കാണാതായതോടെ മാതാവിന്റെ ബഹളംകേട്ട് എത്തിയ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും തിരച്ചിലിനിറങ്ങി. വിവരമറിഞ്ഞതോടെ തിരൂരങ്ങാടി പോലീസും അന്വേഷണം ആരംഭിച്ചു.

ഇതിനിടെ തൃക്കുളം ഹൈസ്‌കൂള്‍ പരിസരത്തുവെച്ച് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട കുഞ്ഞിനെ പോലീസെത്തി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് മാതാവിന് കൈമാറി. കുട്ടി അത്രയും ദൂരം തനിയെ നടന്നുപോയെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button