KeralaNews

മാനവീയം വീഥിയിലെ നവകേരളയാത്രാ ബോര്‍ഡ് കരി ഓയില്‍ പൂശി നശിപ്പിച്ചു

 

തിരുവനന്തപുരം: വെള്ളയമ്പലം മാനവീയം വീഥിയില്‍ പുരോഗമന കലാ സാഹിത്യ സംഘം സ്ഥാപിച്ച നവകേരളയാത്രാ ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. നവോത്ഥാന ചിത്രരചനയ്ക്കായി വൈറ്റ് വാഷ് ചെയ്ത് തയ്യാറാക്കിയിരുന്നു ചുമരുകള്‍ കരിഓയില്‍ ഒഴിച്ച് ഉപയോഗശൂന്യമാക്കുകയും ചെയ്തു.

രാത്രിയോടെ മാനവീയം വീഥിയില്‍ കേന്ദ്രീകരിയ്ക്കുന്ന മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ട സാമൂഹികവിരുദ്ധ സംഘങ്ങളാണ് ഇതിനുപിന്നിലെന്നു സംശയിക്കുന്നു.സ്ത്രീകളും കുട്ടികളും ട്രാന്‍സ്ജെന്റര്‍ വിഭാഗങ്ങളിലടക്കമുള്ളവരും വയോജനങ്ങളും സാംസ്‌ക്കാരിക – സൗഹൃദ ഒത്തുചേരലുകള്‍ക്കായി ഉപയോഗിയ്ക്കുന്ന തലസ്ഥാന നഗരത്തിന്റെ സാംസ്‌ക്കാരിക ഇടനാഴിയെ സാമൂഹികവിരുദ്ധ സംഘങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുന്നതിന് അടിയന്തിരമായ പൊലീസ് നടപടികള്‍ ഉണ്ടാകണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും പുരോഗമനകലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കാരയ്ക്കാമണ്ഡപം വിജയകുമാറും ജില്ലാ സെക്രട്ടറി സി അശോകനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button