Latest NewsIndia

പട്ടേല്‍ പ്രതിമ കാണാം; ടൂര്‍പാക്കേജ് ഒരുക്കി ഇന്ത്യന്‍ റെയില്‍വെ

ഗുജറാത്തില്‍ മൂവായിരം കോടി മുടക്കി നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ കാണാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ടൂര്‍ പാക്കേജ്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനുള്ള ആദരമായാണ് പാക്കേജ് അവതരിപ്പിച്ചതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. മാര്‍ച്ച് നാല് മുതലാണ് പാക്കേജ് ആരംഭിക്കുക.റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റായിരിക്കും പാക്കേജ് നടപ്പിലാക്കുക. റെയില്‍വേയുടെ ഭാരത് ദര്‍ശന്‍ ടൂര്‍ പാക്കേജിന് കീഴിലായിരിക്കും പ്രതിമ സന്ദര്‍ശനം. മറ്റു തീര്‍ത്ഥാടന സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനില്‍ക്കുന്ന പാക്കേജാണ് റെയില്‍വേ മുന്നോട്ടുവെക്കുന്നത്.

7560 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. തീര്‍ഥാടന സ്ഥലങ്ങളായ ഉജ്ജയിനിലെ മഹാകലേശ്വര്‍ ജ്യോതിര്‍ലിംഗ, ഇന്‍ഡോറിലെ ഓംകരേശ്വര്‍ ജ്യോതിര്‍ലിംഗ, ഷിര്‍ദി സായിബാബ ദര്‍ശന്‍, നാസിക്കിലെ തൃംബകേശ്വര്‍, ഔറംഗബാദിലെ ഗിരിനേശ്വര്‍ ജ്യോതിര്‍ലിംഗ എന്നീ സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുന്ന മറ്റ് പ്രധാന സ്ഥലങ്ങള്‍.

പട്ടേല്‍ പ്രതിമ ഉദ്ഘാടനം ചെയ്ത് അഞ്ച് മാസം കഴിയുമ്പോഴാണ് ടൂര്‍ പാക്കേജുമായി റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 143 ആമത് ജന്‍മശതാബ്ദി ദിനത്തിലായിരുന്നു ഒരുമയുടെ പ്രതീകമായി പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. 182 മീറ്റര്‍ ഉയരത്തില്‍ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button