Latest NewsGulf

യു.എ.ഇലേയ്ക്ക് സന്ദര്‍ശന വിസയിലേയ്ക്ക് വരുന്നവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചില നിര്‍ദേശങ്ങള്‍ ഇങ്ങനെ

അബുദാബി : യു.എ.ഇ.യിലേക്ക് സന്ദര്‍ശനവിസയില്‍ വരുന്നവര്‍ നാട്ടില്‍ നിന്നുതന്നെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നന്നായിരിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് നിര്‍ദേശിച്ചു.യു.എ.ഇ.യിലെത്തിയ ശേഷം ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ അടിയന്തര ചികിത്സാ ആവശ്യങ്ങളോ വന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്ക് വലിയ സാമ്പത്തികബാധ്യതയാണ് ഉണ്ടാവുക. ചികിത്സയ്ക്കും മരുന്നുകള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും. ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദുബായിലുള്ള മകന്റെ അടുത്ത് സന്ദര്‍ശകവിസയില്‍ എത്തിയ പ്രായമായ സ്ത്രീക്ക് കഴിഞ്ഞയാഴ്ച സംഭവിച്ച അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. ഡിസ്‌കവറി ഗാര്‍ഡനില്‍ നടക്കാനിറങ്ങിയ സുചിത്ര പ്രതാപ് (61) അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അശ്രദ്ധകാരണം നിലത്ത് തലയിടിച്ച് വീഴുകയും ബോധരഹിതയാവുകയുമായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിരചികിത്സ ലഭ്യമാക്കിയെങ്കിലും ഇവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ അടിയന്തരചികിത്സയും ശസ്ത്രക്രിയയും ഉള്‍പ്പെടെയുള്ളകാര്യങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button