Latest NewsIndiaInternational

വിമാനം റാഞ്ചാനുള്ള നീക്കം പരാജയപ്പെടുത്തി; അക്രമിയെ വെടിവെച്ചു കൊന്നു

അക്രമിയെ കമാന്‍ഡോകള്‍ വെടിവെച്ചു വീഴ്ത്തി.പോലീസും സൈന്യവും വിമാനത്തെ വളഞ്ഞാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്.

ധാക്ക: ധാക്കയില്‍ നിന്നും ദുബായിലേയ്ക്ക് പുറപ്പെടാനിരുന്ന വിമാനം റാഞ്ചാനുള്ള ശ്രമത്തെത്തുടര്‍ന്ന് തിരിച്ചിറക്കി. വിമാനത്തിലുള്ള 142 പേരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനിയുടെ ജനറല്‍ മാനേജര്‍ ഷാക്കില്‍ മിറാജ് വ്യക്തമാക്കി. ബിമാന്‍ ബംഗ്ലാദേശിന്റെ വിമാനത്തിന് നേരെയാണ് ഹൈജാക്കിങ് ശ്രമമുണ്ടായത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. അക്രമിയെ കമാന്‍ഡോകള്‍ വെടിവെച്ചു വീഴ്ത്തി.പോലീസും സൈന്യവും വിമാനത്തെ വളഞ്ഞാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്.

ധാക്കയില്‍ നിന്നും പുറപ്പെട്ട് ചിറ്റഗോങ് വഴി ദുബായിലേയ്ക്ക് പോകാനിരുന്ന ബോയിങ് 737 വമാനത്തിന് നേരെയാണ് റാഞ്ചല്‍ ശ്രമമുണ്ടായത്.തോക്കുമായി വിമാനത്തിന്റെ കോക്പിറ്റിലെത്തിയ അക്രമി വിമാനം ഉടന്‍ താഴെ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. റാപ്പിഡ് ആക്ഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതെ സമയം വിമാനത്തിലെ ഒരു ജീവനക്കാരന് വെടിയേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button