Latest NewsIndian Super LeagueSports

മ​ഞ്ഞ​പ്പ​ട​യ്ക്ക് എതിരായ കേ​സ് പിന്‍വലിച്ച് സി.കെ. വി​നീ​ത്

കൊച്ചി : തെ​റ്റാ​യ കാ​ര്യം പ്ര​ച​രി​പ്പി​ച്ച​തിന്റെ പേരിൽ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ഞ​പ്പ​ട​യ്ക്കെ​തിരെ നൽകിയ കേസ് പിൻവലിച്ച് മുൻ ബ്ലാ​സ്റ്റേ​ഴ്സ് താരവും നിലവിൽ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി സ്‌​ട്രൈ​ക്ക​റുമായ സി.​കെ.​വി​നീ​ത്.  മ​ഞ്ഞ​പ്പ​ട അം​ഗം രേ​ഖാ​മൂ​ലം ക്ഷ​മ ചോ​ദിച്ചുവെന്നും വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് അ​വ​സാ​നി​പ്പി​ച്ച​തായും വിനീത് പോ​ലീ​സി​നെ അ​റി​യി​ച്ചു.

കൊ​ച്ചി​യി​ല്‍ ന​ട​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്-​ചെ​ന്നൈ​യി​ന്‍ എ​ഫ്സി മ​ത്സ​ര​ത്തിൽ വി​നീ​ത് ബോ​ള്‍​ബോ​യി​യെ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നായിരുന്നു വാ​ട്‌​സ്‌​ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും മറ്റും പ്രചരിച്ചത്. സം​ഭ​വ​ത്തി​ല്‍ മ​ഞ്ഞ​പ്പ​ട​യ്ക്കെ​തി​രെ വി​നീ​ത് രം​ഗ​ത്തെ​ത്തു​ക​യും പോ​ലീ​സി​ല്‍ പ​രാ​തിപെടുകയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button