KeralaLatest News

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കാൻ ആസൂത്രിത നീക്കം – ബി.ജെ.പി നേതാവ്

തിരുവനന്തപുരം•പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും സി.പി.എമ്മും ആസൂത്രിത നീക്കം നടത്തുന്നതായി ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു.

ആലപ്പുഴയിൽ വില്ലജ് ഓഫീസുകളിൽ കരം സ്വീകരിക്കാതെയും കൃഷി ഓഫീസുകളിൽ അപേക്ഷയുമായി വരുന്ന കര്‍ഷകരെ കുപ്രചരണങ്ങള്‍ നടത്തി തെറ്റിദ്ധരിപ്പിക്കുകയാണ്ചില ഉദ്ധ്യോഗസ്ഥർ. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അപേക്ഷകരെ തിരിച്ചയയ്ക്കാനും ശ്രമം നടക്കുന്നു.

ആലപ്പുഴ കൃഷി ഭവനിൽ അപേക്ഷ നൽകാൻ തുടങ്ങിയ ദിവസം കൃഷി ഓഫീസർ പോലും ഉണ്ടായിരുന്നില്ല എന്നാണറിഞ്ഞത്. പാവപെട്ട കർഷകർക്ക് ഏറെ സഹായകരവും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഗുണകരവും ആയ ഈ പദ്ധതി നരേന്ദ്ര മോഡി സർക്കാരിന് ഏറെ ജനപ്രീതി ഉണ്ടാക്കും എന്ന തിരിച്ചറിവാണ് പദ്ധതി അട്ടിമറിക്കാനുള്ള കാരണം. പാവപ്പെട്ടവർക്ക് ഏറെ ഗുണകരമായ ആയുഷ്മാൻ ഭാരത് പദ്ധതിയോടും കേരള സർക്കാർ ഇതേ സമീപനം തന്നെയായിരുന്നു സ്വീകരിച്ചത്. കേരള സർക്കാർ പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസം ആറു മാസം കഴിഞ്ഞിട്ടും ബഹുഭൂരിപക്ഷം പേർക്കും കിട്ടിയിട്ടില്ല എന്നിരിക്കെയാണ് കേന്ദ്രം കിസാൻ സമ്മാൻ നിധി പ്രഖ്യാപിച്ച് അപേക്ഷ സ്വീകരിച്ച ഉടൻ തന്നെ പ്രഖ്യാപിച്ച തുകയുടെ ആദ്യഗഡു കർഷകന്റെ അക്കൗണ്ടിൽ എത്തുന്നത് എന്നത് എടുത്തു പറയേണ്ട ഒന്നാണ്. നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ വിജയം കൂടിയാണ് കിസാന്‍ സമ്മാന്‍ നിധിയുടെ അതിവേഗ വിതരണം.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ക്ക് കർഷകരിൽ നിന്നുമുള്ള മികച്ച പ്രതികരണം നരേന്ദ്രമോദി സർക്കാരിന് വോട്ടായി മാറും എന്ന ഭയം കുറച്ചൊന്നുമല്ല സംസ്ഥാന സർക്കാരിനെ അസ്വസ്ഥമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഏതു വിധേനയും ഇത് പരാജയപ്പെടുത്താൻ ശ്രമിക്കുന്നതും.
സര്‍ക്കാരിനെയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഈ സമീപനം തുടര്‍ന്നാല്‍ ബി.ജെ.പി. ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം ഭാരവാഹികളായ ജി.മോഹനൻ, എൻ.ഡി.കൈലാസ്, കെ.പി.സുരേഷ് കുമാർ, കെ.ജി.പ്രകാശ് എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button