Latest NewsKerala

മാണിക്ക് മകനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടി പിളരില്ലെന്ന് പി സി ജോര്‍ജ്

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫ് രണ്ടു സീറ്റുകള്‍ ചോദിച്ചതില്‍ അഭിപ്രായം വ്യക്തമാക്കി. പി.സി ജോര്‍ജ്. ജോസഫിന്റെ ആവശ്യം ന്യായമാണെന്ന് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയിലെ സീനിയര്‍ ജോസഫാണെന്നും അദ്ദേഹം എവിടെ നിന്നാലും ജയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. കൂടാതെ ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കി കോട്ടയം സീറ്റ് കോണ്‍ഗ്രസ് എടുക്കണം. പൊതുജനമധ്യത്തില്‍ അവരേക്കൊണ്ട് ആവശ്യങ്ങള്‍ പറയിക്കുന്നത് നേരത്തേ ഉണ്ടായിട്ടുള്ള അനുഭവങ്ങളാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ പിളപ്പിന് സാധ്യത ഇല്ല. ജോസഫിന്റെ ആവശ്യം നിഷേധിക്കാന്‍ മാണിക്ക് കഴിയില്ല. കെ എം മാണിക്ക് ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥ അല്ല നിലവില്‍ ഉള്ളത്. അദ്ദേഹത്തിന് മകനെ നിയന്ത്രിക്കാന്‍ സാധിക്കുന്നത് വരെ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാവില്ല. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. ജനവികാരം ഒപ്പമുണ്ടെങ്കില്‍ ജയിക്കും. ജോസഫ് എപ്പോഴും കാര്യങ്ങള്‍ പറയുന്ന ആളാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഇടതുപക്ഷത്തിന് വേണ്ടി സംസാരിച്ച് കൊണ്ട് കോടിയേരിക്കൊപ്പം സ്ഥിരം കാണുന്ന വൈദികന്‍ കൊലക്കേസ് പ്രതിയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button