Latest NewsIndia

സൈനികനുനേരെ അജ്ഞാത സംഘത്തിന്റെ വെടിവെയ്പ്പ്‌: ഗുരുതര പരിക്ക്

മീ​റ​റ്റ്: സൈനികനു നേരെ അജ്ഞാത സംഘംവെടിയുതിര്‍ത്തു. വെടിയേറ്റ സൈനികന് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ഗംഗാനഗറില്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം നടന്നത്. അതേസമയം ആക്രമണത്തിനിരയായ സൈമികന്‍റെ പേരോ മറ്റു വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മീററ്റ് എസ്പി നി​തി​ന്‍ തി​വാ​രി അറിയിച്ചു.

അതേസമയം ജമ്മു കാശ്മീരില്‍ കുല്‍ഗാമിലെ താരിഗ്രാം പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഡിവൈഎസ്പിയ്ക്ക് വീരമൃത്യു. അമന്‍ താക്കൂറാണ് മരിച്ചത്. മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button