KeralaLatest News

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടു കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്. റിയാദില്‍ നിന്ന് വന്ന എയര്‍ഇന്ത്യ വിമാനത്തിലെ ടോയ്ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തി സ്വര്‍ണം പിടികൂടിയത്.

ഏതാനും ദിവസം മുന്‍പ് ഒരു കോടി രൂപയുടെ സ്വര്‍ണമായിരുന്നു നെടുമ്പാശ്ശേരിയില്‍ നിന്ന് പിടികൂടിയത്. രണ്ടരക്കിലോ തൂക്കം വരുന്ന സ്വര്‍ണം
ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇതേദിവസം തന്നെ ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും കണ്ടെത്തിയിരുന്നു. പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. തൊടുപുഴ സ്വദേശിയില്‍ നിന്നും കാല്‍ കിലോ സ്വര്‍ണവും പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button