Latest NewsIndia

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പി​ടി​യി​ലാ​യ കാ​ഷ്മീ​രി യു​വാ​ക്ക​ള്‍

ല​ക്നോ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ പി​ടി​യി​ലാ​യ കാ​ഷ്മീ​രി യു​വാ​ക്ക​ള്‍. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​യ്ഷെ ഇ ​മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് യുവാക്കൾ പോലീസിന് മൊഴിനൽകി. സ​ഹാ​ര​ന്‍​പു​രി​ൽനിന്നാണ് ഇവർ പോലീസിന്റെ പിടിയിലായത്.

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ അ​ബ്ദു​ള്‍ റാ​ഷീ​ദ് ഗാ​സി​യു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്ന് യുവാക്കൾ വ്യക്തമാക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഡി​ജി​പി ഒ.​പി സിംഗിന്റെ നേതൃത്വത്തിൽ നാലുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ്‌ സത്യം പുറത്തുവന്നത്.

സ​ഹാ​ര​ന്‍​പു​രി​ലെ ദേ​വ്ബ​ന്ദി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​ന്ന വ്യാ​ജ​നെ ക​ഴി​ഞ്ഞി​രു​ന്ന കു​ല്‍​ഗാ​മി​ല്‍ നി​ന്നു​ള്ള ഷാ​ന​വാ​സ് അ​ഹ​മ്മ​ദ് തെ​ലി​യും പു​ല്‍​വാ​മ സ്വ​ദേ​ശി​യാ​യ അ​ക്വി​ബ് അ​ഹ​മ്മ​ദ് മാ​ലി​ക്കു​മാ​ണു പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണു ഭീ​ക​ര​വി​രു​ദ്ധ​സേ​നാ ത​ല​വ​ന്‍ അ​സിം അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​രുവ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് ഒ​രു തോ​ക്കും പി​ടി​ച്ചെ​ടു​ത്തു. 25 വയസിൽ താഴെയാണ് ഇവർക്ക് പ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button