Latest NewsIndiaInternational

ഇന്ത്യ തകര്‍ത്തത് മസൂസ് അസ്ഹറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലെ ക്യാമ്പ് : ഇത്തവണ നടന്നത് വ്യോമസേനയുടെ സർജിക്കൽ സ്ട്രൈക്ക്: പാകിസ്ഥാൻ അറിഞ്ഞത് അരമണിക്കൂർ വൈകി

. മോദിയും നിര്‍മ്മലാ സീതാരാമനും സൈനിക മേധാവികളും അജിത് ഡോവലും എല്ലാം നിയന്ത്രിച്ചു പിന്നിൽ ഉണ്ടായിരുന്നു.

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് വ്യോമസേനാ. ആദ്യം കരസേന നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ പാകിസ്ഥാന് കാണാത്ത നാശ നഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ അതിനേക്കാൾ കൂടുതലാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി എന്നാണ് റിപ്പോർട്ട്. വ്യോമ സേനയുടെ ധീര ജവന്മാര്‍ പാകിസ്താന്റെ സൈനിക കേന്ദ്രം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മടങ്ങിയത്. മോദിയും നിര്‍മ്മലാ സീതാരാമനും സൈനിക മേധാവികളും അജിത് ഡോവലും എല്ലാം നിയന്ത്രിച്ചു പിന്നിൽ ഉണ്ടായിരുന്നു.

പാക് അധിനിവേശ കാശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. ആക്രമണത്തിന് പോയ വിമാനങ്ങള്‍ ഒരു പരിക്കും കൂടാതെ തിരിച്ചെത്തുകയും ചെയ്തു.പുലര്‍ച്ച മൂന്നരയ്ക്കായിരുന്നു ഇന്ത്യയുടെ ആക്രമണം. മിറാഷ് യുദ്ധ വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കാര്യങ്ങള്‍ വിലയിരുത്തി. കൃത്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. പാക് അധിനിവേശ കാശ്മീരിലെ ജെയ്‌ഷെ ഭീകരക്യാമ്പ് പൂര്‍ണ്ണമായും ഇന്ത്യ തകര്‍ത്തു.

പാക് അധിനിവേശ കാശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ഇനിയും ആക്രമിക്കുമെന്ന സൂചനയാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്.അതിനിടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, കശ്മീരിലെ സുരക്ഷാ സംവിധാനങ്ങളും ഭീകരരുടെ തന്ത്രങ്ങളും വിശദമായി വിലയിരുത്തി സുരക്ഷാ സേനകള്‍ നടപടികള്‍ തുടങ്ങി. പാക് പ്രധാനമന്ത്രിപദത്തില്‍ ആറുമാസം തികച്ച ഇമ്രാന്‍ഖാന്‍ നേരിടുന്ന ഗൗരവമേറിയ ആദ്യ വെല്ലുവിളിയാണ് പുല്‍വാമയിലെ ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button