KeralaLatest News

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് ആരോപണം : കയ്യിലുള്ളത് 50 കിലോ സ്വര്‍ണം

തൃശ്ശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. കൈവശമുള്ളത് 50 കിലോ സ്വര്‍ണമാണ്. അത് കൈവശമുള്ള സ്വര്‍ണം വില്‍ക്കണോ, പണയം വെയ്ക്കണോ എന്ന ആലോചനയിലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍.. സാമ്പത്തിക പ്രതിസന്ധിയല്ല മറിച്ച് നിഷ്‌ക്രിയ ആസ്തി കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി. മോഹനന്‍ പറഞ്ഞു.

സ്വര്‍ണം വില്‍ക്കുകയോ പണയം വെയ്ക്കുകയോ ചെയ്യാമെന്ന അജന്‍ഡ കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗത്തില്‍ വന്നിരുന്നു. അജന്‍ഡയ്ക്കു മുകളില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. സ്വര്‍ണം എന്തെങ്കിലും ചെയ്യണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണം. ഇതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. എസ്.ബി.ഐ.യില്‍ നിഷ്‌ക്രിയ ആസ്തിയായിക്കിടക്കുന്ന സ്വര്‍ണം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് ബോര്‍ഡിന്റെ നിലപാട്. സ്വര്‍ണമായി സൂക്ഷിക്കുന്നതിനേക്കാള്‍ വലിയ പലിശ ഇതിലൂടെ നേടാനാകുമെന്നതിനാലാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button