KeralaNews

കടലിന്റെ മക്കള്‍ക്ക് വാസസ്ഥലം ഒരുക്കി പിണറായി സര്‍ക്കാര്‍

 

കൊച്ചി: കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടം, ഭീതിയില്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിത സ്ഥലത്തേക്കുള്ള പുനരധിവാസം, അധികാരത്തില്‍ എത്തി ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ചത്. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിക്കുന്നു..

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

കടലിന്റെ മക്കള്‍ക്ക് സുരക്ഷിത വാസസ്ഥലം എന്നതായിരുന്നു അധികാരമേല്‍ക്കുമ്പോള്‍ തീരദേശ ജനതയുടേതായി മുന്നില്‍ വന്ന പ്രധാന പ്രശ്‌നം. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടം, ഇപ്പോഴും ഭീതിയില്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിത സ്ഥലത്തേക്കുള്ള പുനരധിവാസം, ഈ രണ്ട് പദ്ധതികള്‍ തുടക്കത്തില്‍ തന്നെ ആവിഷ്‌കരിച്ചു. പദ്ധതികള്‍ നടപ്പിലാക്കാമെന്ന് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ തെളിയിച്ചു എന്നതാണ് ഏറ്റവും അഭിമാനകരമായ നേട്ടം.

വീട് നഷ്ടപ്പെട്ട 248 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 25 കോടി രൂപയാണ് അനുവദിച്ചത്.തിരുവനന്തപുരം മുട്ടത്തറയില്‍ 192 കുടുംബങ്ങള്‍ക്ക് താമസമൊരുക്കി ഭവന സമുച്ചയം നിര്‍മിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികളും ഈ ഭവന സമുച്ചയത്തിനൊപ്പം നടപ്പാക്കുന്നു. ഇപ്പോള്‍ കാരോട്, ബീമാപള്ളി, പൊന്നാനി, കണ്ണൂര്‍ എന്നിവിടങ്ങളിലും ഭവനസമുച്ചയങ്ങള്‍ നിര്‍മാണ ഘട്ടത്തിലേക്ക് കടക്കുകയാണ്.

നിരന്തരം കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന 1798 കുടുംബങ്ങള്‍ക്ക് മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി പ്രകാരം ധനസഹായം നല്‍കി. ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങുന്നതിന് ആദ്യമായി പദ്ധതി ആവിഷ്‌കരിച്ചു. ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപ നിരക്കില്‍ 800 കുടുംബങ്ങള്‍ക്ക് ഈ ധനസഹായം അനുവദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ ആനുകൂല്യം നാല് ലക്ഷം രൂപയായി വര്‍ദ്ധിച്ചു. 1200 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ധനസഹായം ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button