Latest NewsIndia

സെെനികരെ ലക്ഷ്യമിട്ട് വ്യാജസുന്ദരികള്‍ -മുന്നറിയിപ്പ്  ;  രഹസ്യം ചോര്‍ത്താന്‍ “പാക് ഹണിട്രാപ്പിങ്ങ് “

മു തിര്‍ന്ന സെെനികരേയും അതോടൊപ്പം സാധാരണക്കാരേയും വെറുതെ വിടാതെ പാക്കിസ്ഥാന്‍റെ കുതന്ത്രം .ഓണ്‍ലെെന്‍ ഹണിട്രാപ്പിങ്ങാണ് പാക് ലക്ഷ്യമാക്കുന്നത്. ഇതിനായി പാക്കിസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സി വല വിരിച്ചുകഴി‌ഞ്ഞുവെന്നും പ്രതിരോധ മന്ത്രാലയത്തിലെ ഏവരും ജാഗരൂകരായിക്കുണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുതിര്‍ന്ന സെെനികരെ വലയിലാക്കുന്ന ഇവര്‍ ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് രാജ്യത്തിന്‍റെ സെെനികപരമായ നീക്കങ്ങളും രഹസ്യങ്ങളും ചോര്‍ത്തും. ഇവരുടെ ഈ ലക്ഷ്യം സാധൂകരിക്കുന്നതിനായി പരിചയം സ്ഥാപിക്കുന്ന സെനിക ഉദ്ദ്യോഗസ്ഥനുമായി ചങ്ങാത്തമുണ്ടാക്കിയ ശേഷം കെണിയില്‍ പെടുത്തുന്നതിന് തക്കവിധമുളള ചിത്രങ്ങളും ദൃശ്യങ്ങളും കെെക്കലാക്കും. ഈ നീക്കത്തിലൂടെ ഓഫീസറെ കുടുക്കി അവരുടെ ലക്ഷ്യങ്ങല്‍ നേടുകയാണ് ഉദ്ദേശ്യം. ഇപ്പോള്‍ തന്നെ ഇതിനായുളള ആദ്യ പടിയായി ഇന്ത്യന്‍ യുവതികളുടെ ചിത്രങ്ങല്‍ വെച്ചുളള സുഹൃത്താകാനുളള അപേക്ഷ ഫേസ് ബുക്കില്‍ വന്ന് കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

ഇതിന് മുമ്പും ഇത്തരത്തിലുളള നീക്കം നടത്തിയത് വിവാദമായിരുന്നു. ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമായതോടെ ഐഎസ്ഐ ചാരൻമാരുടെയും ഹാക്കർമാരുടെ സൈബർ ആക്രമണം ശക്തമായിട്ടുണ്ട്. ആയതിനാല്‍ തന്നെ പാക്കിന്‍റെ ഹണിട്രാപ്പിങ്ങ് പദ്ധതിയോട് ജാഗ്രത പുലര്‍ത്തണമെന്നും കെണിയില്‍ പെടരുതെന്നും രാജ്യത്തിന്‍റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇരയാക്കപ്പെടരുതെന്നും വേണ്ട മുന്നറിയിപ്പുകള്‍ പ്രതിരോധ മേഖലക്ക് മുന്നറിയിപ്പ് കെെമാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button