Latest NewsIndiaInternational

ശത്രുപാളയത്തില്‍ പെട്ട് മർദ്ദനമേറ്റിട്ടും തല ഉയര്‍ത്തി ധീരനായ വിങ് കമാണ്ടര്‍ അഭിനന്ദൻ വർദ്ധമാൻ

പിടിയിലായ ഇന്ത്യന്‍ പൈലറ്റിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചിരിക്കയാണ്.

ശ്രീനഗര്‍: അതിര്‍ത്തിലംഘിച്ചു ഇന്ത്യയിലേക്ക് കടന്നുകയറിയ പാക് പോര്‍വിമാനങ്ങളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അഭിനന്ദന്‍ വര്‍ത്തമാന്‍ എന്ന വിങ് കമാന്‍ഡര്‍ പാക് സൈന്യത്തിന്റെ കൈയില്‍ അകപ്പെടുന്നത്. പുറത്തുവന്ന ദൃശ്യങ്ങള്‍ ഇന്ത്യക്കാര്‍ ഒരിക്കും കാണാനും കേള്‍ക്കാനും ഇഷ്ടപ്പെടാത്തതാണ്. പിടിയിലായ ഇന്ത്യന്‍ പൈലറ്റിന ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നത് വീഡോയോയില്‍ കാണാം. സൈന്യവും തൊട്ടടുത്തുള്ള വേളയിലാണ് ഈ സംഭവം. അതേസമയം പിടിയിലായ ഇന്ത്യന്‍ പൈലറ്റിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചിരിക്കയാണ്.

ശത്രുസൈന്യത്തിന്റെ പക്കല്‍ അകപ്പെടുന്ന സൈനികന്റെ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവിടുന്നത് ജനീവ കരാറിന്റെ ലംഘനമാണ്. ശത്രുപാളയത്തില്‍ പെട്ടെങ്കിലും തല ഉയര്‍ത്തി തന്നെ നിന്നിരുന്നു അഭിനന്ദന്‍. എല്ലാ ചോദ്യങ്ങൾക്കും ധൈര്യ പൂർവ്വം തല ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം മറുപടി പറയുന്നത്. ധീരമായാണ്, ഒട്ടും കൂസലില്ലാതെ പാക് സൈനിക ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ മറുപടി നല്‍കുന്നതെന്ന് പാക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു.

ഇന്ത്യന്‍ സൈനിക രഹസ്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും മറ്റും അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവില്ല എന്ന് ധീരതയോടെ ഉത്തരം നല്‍കുകയാണ് അഭിനന്ദന്‍. തന്റെ പേര് അഭിനന്ദന്‍ ആണെന്നും വിങ് കമാന്‍ഡര്‍ ആണെന്നും സര്‍വീസ് നമ്ബര്‍ 27981 ആണെന്നും വ്യക്തമാക്കുന്ന യുവാവ് താന്‍ പൈലറ്റാണെന്നും താനൊരു ഹിന്ദു ആണെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം മറ്റു പല ചോദ്യങ്ങളോടും മറുപടി പറയാന്‍ വിസമ്മതിക്കുന്നുമുണ്ട്. ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബഹുമാനത്തോടെ തന്നെ ഞാന്‍ ഇതിന് മറുപടി നല്‍കില്ലെന്ന് ധീരതയോടെ പറയുകയാണ് അഭിനന്ദന്‍. ഇതിന് പിന്നാലെയാണ് താന്‍ പാക്കിസ്ഥാന്‍ ആര്‍മിയുടെ കസ്റ്റഡിയിലാണോ എന്ന് യുവാവ് ചോദിക്കുന്നത്.

ഇത്തരത്തില്‍ ചോദ്യം ചെയ്യുന്ന വീഡിയോയ്ക്കൊപ്പം ‘അഭി’ എന്ന് പേര്‍ ആലേഖനം ചെയ്ത എയര്‍ഫോഴ്സ് യൂണിഫോം ധരിച്ച യുവാവിന്റെ ചിത്രവും പുറത്തുവിട്ടു. മുഖത്ത് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍വച്ച്‌ ചോദ്യം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി തന്നെ ഇന്ത്യന്‍ സൈനികന്റെ വീഡിയോയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് ജനീവ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന ആക്ഷേപം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയം ഇന്ത്യയും അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കാന്‍ ഇടയുണ്ട്. കൂടാതെ യാതൊരു പരിക്കുമില്ലാതെ പിടികൂടിയ അദ്ദേഹത്തെ മർദ്ദിച്ച ശേഷം രക്തമൊലിപ്പിച്ചുള്ള വീഡിയോകളും പ്രചരിക്കുന്നുണ്ട്.

വിമാനം തകര്‍ന്ന് കസ്റ്റഡിയില്‍ അകപ്പെടുന്ന വൈമാനികനേയോ പരിക്കേറ്റയാളെങ്കില്‍ വേണ്ട പരിചരണം നല്‍കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യണമെന്നാണ് അന്താരാഷ്ട്ര നിയമം. ഇതിന്റെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇന്ത്യക്ക് വേണ്ടി ധീരമായി പോരാടിയ പൈലറ്റാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ കസ്റ്റഡിയിലായ യുവ സൈനികന്‍ വര്‍ധമാന്‍. ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാനെത്തിയ പാക്കിസ്ഥാന്റെ മൂന്ന് എഫ്-16 വിമാനങ്ങളെ പൊടുന്നനെ പറന്നുയര്‍ന്ന ഇന്ത്യന്‍ മിഗ്-21 ബൈസണ്‍ ജെറ്റ് വിമാനങ്ങളാണ് പ്രതിരോധിച്ചത്. ഇന്ത്യന്‍ ആക്രമണം വന്നതോടെ സേനാതാവളിലും ഇന്ത്യന്‍ സൈനിക പോസ്റ്റിലും ബോംബിംഗിന് എത്തിയ പാക് വിമാനങ്ങള്‍ തിരിച്ച്‌ പറക്കുകയും അവയെ ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ പിന്‍തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button