Latest NewsIndia

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് പിടിയിലായി

ആദരാഞ്ജലിയർപ്പിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് സാദിഖ് പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയത്

ബെം​ഗളുരു: പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിയ്ച്ച യുവാവ് പോലീസ് പിടിയിലായി. കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലിനോക്കുന്ന അസം സ്വദശിയായ സാദിഖാണ് (32) മണ്ഡ്യയിൽ പിടിയിലായത്.

പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് സാദിഖ് പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയത്.

പാകിസ്ഥാൻ അനുകൂല മു​ദ്രാവാക്യങ്ങൾ വിളിയ്ച്ച് നടന്ന സദിഖിനെ പ്രദേശവസികൾ നൽകിയ പരാതിയെ തുടർന്നാണ് രാജ്യദ്രോഹ കുറ്റത്തിന് പോലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button